cleaning
cleaning

കല്ലാച്ചി: നാദാപുരം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി മുഴുവൻ വീടുകളും സന്ദർശിച്ച് തയാറാക്കിയ വാർഡ് ശുചിത്വ റിപ്പോർട്ടിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കുന്നതിനായി അയൽസഭ കേന്ദ്രങ്ങളിൽ ഹരിതവലയം സൃഷ്ടിച്ചു. ശുചിത്വത്തിന് പിറകിലായ വീട്ടുകാർക്ക് പ്രത്യേക ബോധവത്ക്കരണം സംഘടിപ്പിച്ചു .വാർഡ് മെമ്പർ നിഷാ മനോജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് ശുചിത്വ ബോധവത്കരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു, വാർഡ് കൺവീനർ കരിമ്പിൽ ദിവാകരൻ, കെ.രഞ്ജിത്ത്, കെ.എം.ജിത, സി.കെ.രാജേഷ്, കെ.ഷംസു, കെ.മമ്മദ്, ആശാവർക്കർ വി.സി. ചന്ദ്രി എന്നിവർ പ്രസംഗിച്ചു. വാർഡുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ട് പരിശോധിച്ചതിൽ ചില വീട്ടുകാർ ശുചിത്വത്തിൽ പിറകിലാണ് എന്ന് കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഹരിതവലയം സൃഷ്ടിച്ചത്.