mela
മലബാർ ക്രാഫ്റ്റ് മേളയിൽ ഒരുക്കിയ മാർബിളിൽ തയ്യാറാക്കിയ ലാംപ് ഷെഡുകൾ

മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സ്വപ്‌ന നഗരിയിൽ നടക്കുന്ന എട്ടാമത് മലബാർ ക്രാഫ്റ്റ് മേള നാളെ സമാപിക്കും. വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവൻ. എം.പി, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പൊലീസ് കമ്മിഷണർ എ.അക്ബർ, ജില്ലാ കളക്ടർ ഡോ.തേജ് ലോഹിത് റെഡ്ഡി , ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം എന്നിവർ പങ്കെടുക്കും.

ഈ മാസം രണ്ടിന് ആരംഭിച്ച മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുളയും തെങ്ങോലയും ഉപയോഗിച്ച് തയ്യാറാക്കിയ 150ഓളം സ്റ്റാളുകളാണ് മേള ഉണ്ടായിരുന്നത്. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ ഭരണകൂടം എന്നിവരുടെ സഹായത്തോടെയായിരുന്നു മേള. കേരളത്തിന്റെ പരമ്പരാഗത വ്യവസായ സംരംഭങ്ങളുടെ അഭിവൃദ്ധിയും തനത് ഉത്പന്നങ്ങളുടെ വിപണനവും മുന്നിൽ കണ്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് മലബാർ ക്രാഫ്റ്റ്‌ മേള. മേളയിൽ എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാരിക പരിപാടികൾ അരങ്ങേറി.