phot
പറമ്പിന്റെ മുകൾ - കൂനഞ്ചേരി മുക്ക് റോഡ്, കൂനഞ്ചേരി കനാൽ റോഡ് (ഒന്നാം ഘട്ടം) ഉദ്ഘാടനം സച്ചിൻ ദേവ് എം.എൽ.എ. നിർവ്വഹിക്കുന്നു

ബാലുശ്ശേരി: പറമ്പിന്റെ മുകൾ -കൂനഞ്ചേരിമുക്ക് റോഡ്, കനാൽ റോഡ് എന്നിവ അഡ്വ.കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് അം​ഗം രാജീവൻ.സി.കെ, ​ഗ്രാമപഞ്ചായത്ത് അം​ഗം സജിന.കെ, വാർഡ് കൺവീനർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.റീന അദ്ധ്യക്ഷത വ​​ഹിച്ചു. ജില്ലാ പഞ്ചായത്ത് അം​ഗം പി.പി.പ്രേമ സ്വാ​ഗതവും റോഡ് കമ്മിറ്റി കൺവീനർ എം.എം.രാജൻ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി ഫണ്ടായ 77 ലക്ഷം രൂപ വിനിയോ​ഗിച്ചാണ് റോഡുകളുടെ നിർമാണം പൂർത്തിയാക്കിയത്.