photo
സി.ഐ.ടി.യു. ബാലുശ്ശേരി ഏരിയ പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏരിയാ പ്രവർത്തക കൺവെൻഷൻ നടന്നു. എസ്.ബി.ഐ പരിസരത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദാനി, അംബാനിമാർക്ക് വളർച്ചയുണ്ടായതല്ലാതെ രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് മോദി ഭരണത്തിൽ അരക്ഷിതാവസ്ഥ മാത്രമാണുണ്ടായിട്ടുള്ളതെന്ന് ചിത്തരഞ്ജൻ പറഞ്ഞു. ഏരിയാ പ്രസിഡന്റ് എസ്.എസ്.അതുൽ അദ്ധ്യക്ഷത വഹിച്ചു. ആശാ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.പി പ്രേമയെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ,സംസ്ഥാന സെക്രട്ടറി പി.പി.പ്രേമ, കെ.വി.പ്രമോദ്, അവിന എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി എം.വി.സദാനന്ദൻ സ്വാഗതം പറഞ്ഞു.