കോഴിക്കോട്: സിവിൽ സ്റ്റേഷന് സമീപം നിയന്ത്രണംവിട്ട ബസ് മറ്റ് വാഹനങ്ങളിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ വെള്ളിമാടുകുന്നിൽ നിന്ന് ചാലിയത്തേയ്ക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ടത്. ‌അർജുൻ (29), അഞ്ജലി (26), ജിഷിൽകുമാർ (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ബൈക്കിലും ജീപ്പിലും ഇടിച്ചാണ് ബസ് നിന്നത്. ജിഷിൽ കുമാറിന്റെ പരിക്ക് ഗുരുതരമാണ്.