fest

@ സ്കൂൾ കലോത്സവത്തിന് 501 അംഗ സംഘാടക സമിതി

വടകര: ജില്ലാ സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ വടകര ഒരുങ്ങുന്നു. നവം 28 മുതൽ ഡിസംബർ ഒന്നുവരെ നടക്കുന്ന കൗമാര കലോത്സവത്തെ കലാ പൂരമാക്കാൻ വടകരക്കാർ ഇനി രാവിനെ പകലാക്കും. കലോത്സവ വിജയത്തിനായി 501 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ , ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്,​ കൗൺസിലർ പ്രേമകുമാരി, പി.കെ.ദിവാകരൻ, പുറന്തോടത്ത് സുകുമാരൻ, ആർ.സത്യൻ, പ്രസാദ് വിലങ്ങിൽ, കെ.പ്രകാശൻ ,വിജയബാബു, വി.ഗോപാലൻ, പി.എം.വിനു, പ്രസ് ക്ലബ് പ്രസിഡന്റ് രാജീവ്, അബ്ദുൾ സലാം , കെ. എം.വിനോദൻ , പി.എം.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ സ്വാഗതവും ഡി.ഇ.ഒ ഹെലൻ ഹൈസന്ത് മെൻഡോസ് നന്ദിയും പറഞ്ഞു. കെ.കെ.രമ എം.എൽ.എ ചെയർമാനും

സി.മനോജ്‌ കുമാർ ജനറൽ കൺവീനറുമായ വിപുലമായി സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദുവിനെ വർക്കിംഗ് ചെയർമാനായും, ട്രഷററായി ഡി.ഇ.ഒ ഹെലനെയും തെരഞ്ഞെടുത്തു.

കലോത്സവ സംഘാടക സമിതി.

പ്രോഗ്രാം കമ്മിറ്റി: പി.പി.ചന്ദ്രശേഖരൻ (ചെയർമാൻ)​,​ വി.വി.വിനോദ് (കൺവീനർ)​. ഭക്ഷണം: പി.എം. രവീന്ദ്രൻ(ചെയർമാൻ)​,​ പ്രവീൺ.ടി.കെ (കൺ.)​. സ്റ്റേജ്: സിന്ധു.പി.കെ (ചെയർ.)​ സാംജിത്ത് ലാൽ( കൺ.)​. ലൈറ്റ് ആൻഡ് സൗണ്ട്: അസീസ്.വി.കെ(ചെയർ.)​,​ കെ.കുഞ്ഞബ്ദുള്ള (കൺ.)​. നിയമപാലനം: ഹരിദാസൻ(ചെയർ.)​,​ സാജിദ് എം.എ (കൺ.)​. സ്വീകരണം: സജീവ് കുമാർ (ചെയർ.)​,​ കെ.പ്രദീപ്കുമാർ (കൺ.)​. രജിസ്ട്രേഷൻ : എം.ബിജു (ചെയർ.)​,​ റഫീഖ്.ഒ (കൺ.)​. ക്ഷേമം: രജിത പാതേരി (ചെയർ.), കിരൺജിത്ത്.പി (കൺ.). താമസം: നളിനാക്ഷൻ (ചെയർ.), ഷിഹാബ് (കൺ.). ഗതാഗതം : പി.കെ.സി അഫ്സൽ (ചെയർ.), റഫീഖ്. എം.കെ (കൺ.). ഗ്രീൻ പ്രോട്ടോകോൾ : എ.പി. പ്രജിത( ചെയർ.), യൂനുസ് ( കൺ.). മീഡിയ: പ്രേമകുമാരി (ചെയർ), അനിൽകുമാർ (കൺ.). ട്രോഫി : നിസാബി (ചെയർ.), അദീപ് അഹമ്മദ് (കൺ.). സാംസ്കാരികം: പി.കെ.സതീശ് (ചെയർ.), പി.കെ.കൃഷ്ണദാസ് (കൺ.).