1
പിടിയിലായവർ

കോഴിക്കോട് : ലഹരിക്കെതിരെ നാടാകെ ബോധവത്കരണ പരിപാടികൾ നടക്കുമ്പോഴും ജില്ലയിൽ ലഹരിവസ്തുക്കൾ സുലഭം. അതിന് തെളിവാണ് ഓരോ ദിവസവും പിടികൂടുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ. സ്വകാര്യ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാക്കൾ പിടിയിൽ. കോഴിക്കോട് സിറ്റി പൊലീസിന്റെ ലഹരി വിരുദ്ധ പ്രത്യേക പരിശോധനയിലാണ് പിടിയിലായത്. മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24), വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി (22), എന്നിവരെയാണ് എസ്.ഐ ധനഞ്ജയദാസ് ടി വി യുടെ നേതൃത്ത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്ത്വത്തിലുള്ള ഡിസ്ടിക്റ്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫും ) ചേർന്ന് പിടികൂടിയത്. ഇവർ താമസിച്ച റൂമിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക സിന്തറ്റിക്ക് മരുന്നുകളായ 31.30 ഗ്രാം എം.ഡി.എം .എ . 450 മില്ലിഗ്രാം ,എസ് ഡി സ്റ്റാബ് (35 എണ്ണം ), 780 മില്ലിഗ്രാം എക്സ്റ്റസിപിൽ, 11.50 ഗ്രാം കഞ്ചാവ്, 3 മില്ലിഗ്രാം ഹാഷിഷ് ഓയിൽ എനിവയും ലഹരി മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസി ബി പേപ്പറുകളും പൊലീസ് കണ്ടെടുത്തു. കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, സീനിയർ സി.പി.ഒ കെ. അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്.സി.പ. ഒ ടി. പ്രഭീഷ് , ശ്രീജിത്ത്കുമാർ, എം.രഞ്ജിത്ത്, എൻ. സനൂജ്, പി.കെ. കിരൺ , ടി. കെ ഹരീഷ് കുമാർ , വി.എം . സുബിൻ, വിഷ്ണു തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.