നന്മണ്ട: കേരള സ്റ്റേറ്റ് സർവീസ്‌ പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമവും ലഹരിവിരുദ്ധ റാലിയും ഇന്ന് നന്മണ്ട എ.യു.പി സ്കൂളിൽ നടക്കും. നന്മണ്ട - ഈസ്റ്റ് വെസ്റ്റ് യൂണിറ്റിലെ അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് എ.യു.പി സ്കൂൾ പരിസരത്ത് നിന്ന് ലഹരി വിരുദ്ധ റാലിയോടെ തുടക്കമാവും. കുടുംബ സംഗമം പ്രൊഫ.സി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കെ.പി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും.