1
ഒളവണ്ണ ഗ്രാമ പഞ്ചായതും ജൂനിയർ ചേംബർ ഇന്റർനാഷണൽ കാലിക്കറ്റുമായി സഹകരിച്ച് നടത്തിയ സൗജന്യ ക്യാരിയർ ഗൈഡൻസ് ക്ലാസ്സ്‌

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായതും ജൂനിയർ ചേംബർ ഇന്റർനാഷണൽ കാലിക്കറ്റുമായി സഹകരിച്ചു സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്‌ സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ശാരുതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ നാഷണൽ ട്രെയിനർ രാകേഷ് നായർ, ജെ.സി.ഐ കാലിക്കറ്റ് 2023 പ്രസിഡന്റ് തേജസ് എം.ആർ, വൈസ് ആൽബർട്ട്,ഡയറക്ടർ നിഖിൽ, യുണൈറ്റഡ് നേഷൻസ് ടെക്നിക്കൽ കൺസൾട്ടൻസ് ഡോ.പീജ രാജൻ എന്നിവർ പങ്കെടുത്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു എം സ്വാഗതവും മെമ്പർ ഷിനി ഹരിദാസ് നന്ദിയും പറഞ്ഞു.