r
എസ്.എൻ.ഡി.പി വൈദിക യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എസ് തങ്കപ്പൻ ശാന്തി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചുള്ളിയിൽ സുനിൽ ശാന്തി എന്നിവർ .

കോഴിക്കോട്: ഇലന്തൂർ നരഹത്യയുടെ പേരിൽ ഹൈന്ദവ ആരാധനാ സമ്പ്രദായങ്ങളെ അടച്ചാക്ഷേപിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് എസ്.എൻ.ഡി.പി വൈദിക യോഗം കോഴിക്കോട് യൂണിയൻ
വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ പ്രസ്താവിച്ചു. ഇലന്തൂർ നരഹത്യയിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . അത്താണിക്കൽ ഗുരുവരാശ്രമത്തിൽ നടന്ന എസ്.എൻ.ഡി.പി വൈദിക യോഗം കോഴിക്കോട് യൂണിയൻ വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.ബിനുകുമാർ യൂണിയൻ കൗൺസിലർമാരായ അഡ്വ. എം.രാജൻ, എം.മുരളീധരൻ, വി.സുരേന്ദ്രൻ, പി.കെ ഭരതൻ ,കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി വൈദികയോഗം കോഴിക്കോട് യൂണിയൻ ഭാരവാഹികളായി പി.എസ് തങ്കപ്പൻ ശാന്തി (പ്രസിഡന്റ് ),പ്രകാശൻ പുറക്കാട്ടിരി (വൈസ് പ്രസിഡന്റ് ),ചുള്ളിയിൽ സുനിൽകുമാർ (സെക്രട്ടറി )വിശ്വനാഥൻ പുതിയങ്ങാടി (ജോ.സെക്രട്ടറി),വിജയൻ ശാന്തി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.