lockel
പാറമ്മൽ​ ​ഗ്രന്ഥാലയവും ജി ആർ സി വാഴയൂരും ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു . ​

രാമനാട്ടുകര:പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയും മോഡൽ ജി.ആർ.സി വാഴയൂരും സംയുക്തമായി 'അക്ഷരമാണ് ലഹരി, വായനയാണ് ലഹരി' എന്ന പേരിൽ പാറമ്മൽ അങ്ങാടിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു . 'സമന്വയം' ക്യാമ്പയിൻ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വാഴക്കാട് പൊലീസ് ഓഫീസർ കെ.വി മുനീർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് എ.രാധ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ എ.വി അനിൽകുമാർ ,സി.ഡി.എസ് പ്രസിഡന്റ് കെ.ബീന, പി.കെ വിനോദ് കുമാർ, മോഹൻ കാരാട്, പി.സുബ്രഹ്മണ്യൻ, എ.വി.വിജയൻ എന്നിവർ പ്രസംഗിച്ചു. നാട്ടുറവ കാരാട് അവതരിപ്പിച്ച സ്കൂൾ ബാഗ് എന്ന നാടകവും അരങ്ങേറി. ബഹുജനറാലി, ലഹരിവിരുദ്ധ, അന്ധവിശ്വാസ നിർമാർജനപ്രതിജ്ഞ എന്നിവയും നടത്തപ്പെട്ടു.