കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ വിദ്യാരംഗം സർഗോത്സവം ചാത്തമംഗലം എ.യു.പി സ്ക്കൂളിൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പോൾ കെ.ജെ ഉദ്ഘാടനം നിർവഹിച്ചു. പ്രധനാദ്ധ്യാപിക ഗീത അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വിനോദ് കുമാർ, കൃഷ്ണൻകുട്ടി, ലത, ഷൈജ, മീന, പി.ടി. എ പ്രസിഡന്റ് അഷ്റഫ് എന്നിവർപ്രസംഗിച്ചു. സർഗോത്സവത്തിൽ 480 കുട്ടികൾ പങ്കെടുത്തു.