താമരശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറം കിളയിൽ വീട്ടിൽ ജിഷാദി(24)നെയാണ് താമരശേരി എക്‌സൈസ് അറസ്റ്റ് ചെയ്തത്. 1.210 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് ബൈക്കിൽ കടത്തിക്കൊണ്ടുവരുന്നതിനിടെ കാവും പുറത്ത് നിന്നാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച യമഹ ബൈക്കും 4000രൂപയും മൊബൈൽഫോണും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.കെ.ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ.വസന്തൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.പി.വിവേക്, ടി.വി.നൗഷീർ, പി.ജെ.മനോജ, ആർ.ജി.റബിൻ, ഡ്രൈവർ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.