കോഴിക്കോട് : അനശ്വര സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19ന് ടൗൺ ഹാളിൽ 'ശ്യാമ സുന്ദര പുഷ്പമേ ' ഗാനാഞ്ജലി ഒരുക്കുന്നതായി സംഘാടകർ.

കൊവിഡ് കാലഘട്ടത്തിൽ നിരാശയിലായിരുന്ന ജനമനസ്സുകളിലേക്ക് കലയും ജീവിതവും സമന്വയിപ്പിച്ചുകൊണ്ട് ആരംഭിച്ച സംഗീതമേ ജീവിതം ഫെയ്‌സ്ബുക്ക് ലൈവ് പരിപാടിയിലൂടെയാണ് ഈ കൂട്ടായ്മക്ക് രൂപമെടുത്തത്.
സംഗീതവും മറ്റ് കലാരൂപങ്ങളും മൂല്യധിഷ്ഠിത വിദ്യാഭ്യാസത്തിനും സാമൂഹിക നന്മക്കും വേണ്ടി ഉപയോഗപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഡയറക്ടർ അബ്ദുൽ അസീസ് പറഞ്ഞു. അഞ്ചു പതിറ്റാണ്ടു കാലം നീണ്ട സംഗീത ജീവിതത്തിൽ അദ്ദേഹം പിന്തുടർന്ന അനുകരണീയ മാതൃകകളെ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ കുടുംബം, ശിഷ്യർ, സഹയാത്രികർ അനുസ്മരിക്കും.പിന്നണി ഗായകൻ വിശ്വനാഥൻ (വെള്ളം സിനിമ ഫെയിം ),രാഘവൻ മാസ്റ്ററുടെ മകൻ ആർ കനകാംബരൻ ,കെ. കെ. സാജൻ, ഗോപകുമാർ,തീർത്ഥ സുരേഷ്, നിസരി സോളോമൻ, റെയ്‌സഎന്നിവർ ഗാനങ്ങൾ ആലപിക്കും.