കോഴിക്കോട്: 21 മുതൽ 23 വരെ എൻ.ഐ.ടിയിൽ നടക്കുന്ന 'തത്വ ഫെസ്റ്റി'ന്റെ മുന്നോടിയായി റോഡ് സുരക്ഷാ ബോധവത്കരണ റാലി സംഘടിപ്പിച്ചു. എൻ.ഐ.ടിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി 'സംരക്ഷിക്കാൻ തയ്യാറാകൂ' എന്ന പ്രമേയത്തിലായിരുന്നു റാലി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ രാജീവൻ സി.ഡബ്ല്യു, ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. റാലിയിൽ 30 ഇരുചക്ര വാഹനങ്ങളും 25 കാറുകളും പങ്കെടുത്തു. റോഡുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാൻ റാലിയിലൂടെ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ നിന്നാരംഭിച്ച റാലി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ സമാപിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നഗരത്തിലെ ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു.