kunnamangalam-news
കളൻതോടിൽ നടന്ന വാഫി കലോത്സവ സമാപന സംഗമം ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കളൻതോട് മദാരിജു സുന്ന വാഫി കോളേജിൽ നടന്നുവന്ന വാഫി കലോത്സവം സമാപിച്ചു. 56 കോളേജുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. സമാപന സംഗമം ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ബീരാൻഹാജി കണ്ടിയിൽ, പി.കെ.സി മുഹമ്മദ് ഹാജി, ടി.ടി അബ്ദുള്ളഹാജി, ഡോ.മോയിൻ ഹുദവി മലയമ്മ, ഡോ.അലി ഹുസൈൻവാഫി,പി.കെ ഹക്കീം, മൊയ്തു പീടികക്കണ്ടി, വീരാൻകുട്ടി കണ്ടിയിൽ, സിദ്ധീഖ് പിലാശ്ശേരി, അസീസ് സഖാഫി, യൂസുഫ്, മൻസൂർ, മുഹമ്മദ്‌, എന്നിവർ സംബന്ധിച്ചു. ഉമർ ഹിർമാസ് സ്വാഗതവും ഫായിസ് മുത്തേടം നന്ദിയും പറഞ്ഞു.