മുക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുക്കം യൂണിറ്റ് കുടുംബ സംഗമവും "കൈത്താങ്ങ്" പെൻഷൻ വിതരണവും നടന്നു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. എഴുത്തച്ചൻ പുരസ്കാരം നേടിയ എഴുത്തുകാരി പി.വത്സല, രാഷ്ട്രപതിയുടെ അവാർഡ് നേടിയ ഫയർ ഓഫീസർ എൻ.വിജയൻ എന്നിവരെ ആദരിച്ചു. കൈത്താങ്ങ് പെൻഷൻ വിതരണം ജില്ലാ കമ്മിറ്റി അംഗം എം.രാഘവൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി അസയിൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.സത്യനാരായണൻ, പ്രജിത പ്രദീപ്, യൂണിയൻ ബ്ലോക്ക് സെക്രട്ടറി വി.വീരാൻകുട്ടി, പി.ഗിരീഷ് കുമാർ, എ.എം.ജമീല എന്നിവർ പ്രസംഗിച്ചു.