കോഴിക്കോട് : ഓൺലൈൻ ഡെലിവറി രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംഘടനയായ അഖിലേന്ത്യാ ഗിഗ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ നടത്തി. സി.ഐ.ടി.യു ജില്ലാ ട്രഷറർ പി.കെ സന്തോഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം.എം.സുഭീഷ് അദ്ധ്യക്ഷത വഹിച്ചു. നിലവിലുള്ള പരിമിതമായ ആനുകൂല്യങ്ങൾ പോലും വെട്ടിക്കുറക്കുന്ന കമ്പനികളുടെ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം പി. കെ. സന്തോഷ് നിർവഹിച്ചു. പ്രസാദ് സ്നേഹ, വിവേക്,നൗഫൽ എന്നിവർ പ്രസംഗിച്ചു. ഗിഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ജൂനസ് അബുബക്കർ സ്വാഗതം പറഞ്ഞു.