 
പേരാമ്പ്ര :കൂത്താളി സേവാഭാരതി മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ നേത്രരോഗ ക്യാമ്പ് നടത്തി. കൂത്താളി എ.യു.പി സ്‌കൂളിൽ നടന്ന ക്യാമ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ.പിയുഷ്.എം നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീജാ സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആരതി സേന്താഷ് ,ടി.സരുൺ, പ്രജിന ബിജു, എം.കെ. സുരേഷ്, ടി.എൻ. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. എൻ.എം. ഷാജീവ് സ്വാഗതവും .
സി.പി ബിജു നന്ദിയും പറഞ്ഞു. 150 ഓളം പേർ രോഗ നിർണയം നടത്തി.