വടകര: നാദാപുരം റോഡ് ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായന സംവാദം നടന്നു. ജിനീഷ് പി.എസ് രചിച്ച കുഞ്ഞാലി മരയ്ക്കാർ സമരവും സാന്നിദ്ധ്യവും എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു സംവാദം. നാദാപുരം റോഡിൽ നടന്ന സംവാദപരിപാടി ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ടി.പി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.പി. പ്രഭാകരൻ, ഡോ.ഹരികൃഷ്ണൻ, ജിതിൻ പോള, ഷിനു.എം, അജ്മൽ ടി, കെ.അശോകൻ, രാജറാം തൈപ്പള്ളി, വി.പി.പ്രഭാകരൻ, ടി.കെ.സോമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു. കെ.എം.സത്യൻ സ്വാഗതവും പി.മനോജൻ നന്ദിയും പറഞ്ഞു.