ഫറോക്ക്: ചെനപ്പറമ്പ് റെസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗവും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. കൗൺസിലർ കെ.എം അഫ്സൽ  ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ. അശ്വിൻ പോൾ കുര്യൻ ക്ലാസെടുത്തു. പ്രസിഡന്റ് ഗണേശൻ കോട്ടായി അദ്ധ്യക്ഷത വഹിച്ചു. ഷിനി ജയേഷ്, വി.മോഹൻദാസ് , ആർ.കെ ഗിരീഷ് കുമാർ , അബ്‌ദുൾ ലത്തീഫ് , മഞ്ജുള എന്നിവർ പ്രസംഗിച്ചു. ലഹരി ഉപയോഗം, അന്ധവിശ്വാസവും അനാചാരവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ , തെരുവ് നായ ശല്യം എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.