കുറ്റ്യാടി : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ. പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സി.എച്ച് മുഹമ്മദ് കോയ സ്മാരക പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രാഥമിക ലെവൽ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തത്. കോഴിക്കോട് റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി.ശംസീർ അദ്ധ്യക്ഷത വഹിച്ചു . ടി.പി.സാജിദ്, വി.വി.സഫീർ, എ.ഷരീഫ്, പി.വി. നൗഷാദ്, എ.എഫ്.റിയാസ്, ടി.അബ്ദുൽ മജീദ്, ടി.സൈനുദ്ദീൻ, കെ.കെ.സി കുഞ്ഞബ്ദുല്ല, കെ.റമീന എന്നിവർ പ്രസംഗിച്ചു.