news
പുസ്തങ്ങൾ കൈമാറുന്നു.

കുറ്റ്യാടി: വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി. ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനും വട്ടോളി സംസ്കൃതം ഹൈസ്കൂൾ അദ്ധ്യാപകനുമായിരുന്ന ഗോവിന്ദ മാരാരുടെ സ്മരണയ്ക്കായി കുടുംബമാണ് പുസ്തകങ്ങൾ നൽകിയത്. മാരാർ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഭാര്യ റിട്ട.അദ്ധ്യാപിക കാർത്ത്യായനി പുസ്തകങ്ങൾ കൈമാറി. കെ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. വേണു കക്കട്ടിൽ, ടി.കെ.ദാമോദരൻ, എം.എം.രാധാകൃഷ്ണൻ, എലിയാറ ആനന്ദൻ, കെ.കണ്ണൻ, വി.പി.വാസു, വി.ഇ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മാരാരുടെ കുടുംബാംഗങ്ങളായ റിട്ട. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രാജ്കുമാർ , തഹസിൽദാർ രേഖ, അദ്ധ്യാപിക പ്രവീണ തുടങ്ങിയവർ സംബന്ധിച്ചു.