biriyani

മുക്കം: ലഹരി മുക്ത കേന്ദ്രം, മാനസികാരോഗ്യ ചികിത്സാ കേന്ദ്രം, വയോജനങ്ങൾക്കുള്ള ഡെ കെയർ എന്നിവ ഉൾപ്പെടുത്തി ഗ്രെയ്സ് പാർക്ക് നിർമിക്കുന്നതിനാവശ്യമായ ധനസമാഹരണത്തിനായി ഗ്രെയ്സ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ നേതൃത്വത്തിൽ 24, 25 തിയതികളിൽ നടത്താനിരുന്ന മെഗാ ബിരിയാണി ചാലഞ്ച് നവം. 11, 12 തിയതികളിലേക്ക് മാറ്റി. ഹയർ സെക്കൻഡറി പരീക്ഷ പരിഗണിച്ചാണ് മാറ്റമെന്ന് ഭാരവാഹികൾ പറഞ്ഞു. സ്ക്രാപ് ചാലഞ്ച് അടക്കം നടത്തി ബിരിയാണി ചാലഞ്ച് വിജയിപ്പിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങുകയും 25ന് കാമ്പസുകളിൽ ബിരിയാണി ചാലഞ്ച് നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഗ്രെയ്സ് പാർക്ക് നിർമിക്കുന്നതിന് മുക്കത്തിനടുത്ത് കറുത്തപറമ്പിലാണ് രണ്ടര ഏക്കർ സ്ഥലം വാങ്ങിയിരിക്കുന്നത്. മുക്കത്തെയും പരിസരങ്ങളിലെയും എട്ടു പഞ്ചായത്തുകളെ ഉൾപ്പെടുത്തിയായിരിക്കും ബിരിയാണി ചാലഞ്ച്.