photo
ബാലുശ്ശേരി നീതി മെഡിക്കൽ . സ്റ്റോറിന് മുമ്പിൽ മുടങ്ങിക്കിടന്ന അഴുക്ക് ചാൽ നിർമ്മാണ പ്രവൃത്തി തുടങ്ങിയപ്പോൾ

ബാലുശ്ശേരി: ബാലുശ്ശേരി മുക്കിലെ നീതി മെഡിക്കൽ സ്റ്റോറിനു മുമ്പിലെ അഴുക്ക്ചാൽ പ്രവൃത്തി ആരംഭിച്ചു. പാതിവഴിയിലായ അഴുക്ക്ചാലിന്റെ പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. സ്ലാബ് ഇടൽ പ്രക്രിയയും നടക്കും.

മരുന്ന് വാങ്ങാം കുഴിയിൽ വീഴാതെ നോക്കണേ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നല്കിയിരുന്നു. ആശുപത്രിയിൽ മരുന്നില്ലെങ്കിൽ രോഗികൾക്ക് ഏറെ ആശ്രയമായിരുന്നു നീതി മെഡിക്കൽസ്. മുതിർന്നവർക്ക് നിശ്ചിത ശതമാനം കിഴിവോട് കൂടിയും 18 വയസസിന് താഴെയുള്ള കുട്ടികൾക്ക് ഒ.പി. ടിക്കറ്റിന്റെ ഫോട്ടോ കോപ്പിയെടുത്ത് അതിൽ ഓഫീസിൽ നിന്ന് സീൽ ചെയ്യിപ്പിച്ച് കൊടുത്താൽ മരുന്ന് തികച്ചും സൗജന്യമായി ലഭിക്കും. അതുകൊണ്ട് തന്നെ ഇവിടെ മരുന്നിന് എത്തുന്നവരുടെ തിരക്ക് ഏറെയാണ്. നീതി മെഡിക്കൽ സ്‌റ്റോറിന് മുമ്പിൽ സ്ലാബ് ഇല്ലാത്തതിനാൽ അപകട സാദ്ധ്യതയും ഏറെയായിരുന്നു..