4
ബി.ജെ.പി ജില്ലാക്യാമ്പ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: സി.പി.എം ഭരിക്കുന്ന കേരളം നരഭോജികളുടെ നാടായി മാറിയെന്നും രാഷ്ട്രത്തെ തകർക്കുന്ന ലഹരി കടത്തുകാരെ തടയിടാൻ സർക്കാരിന് കഴിയുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവോത്ഥാന നായകൻമാർ തന്നെ നരബലിക്കും നരഭോജനത്തിനും നേതൃത്വം നൽകുകയാണ്. സി.പി.എമ്മിന്റെ നേതാക്കൻമാരാണ് ഇതിന് നേതൃത്വം നൽകുന്നത്. കപട നവോത്ഥാന നായകരെ തുറന്നു കാണിക്കുമെന്നും യഥാർത്ഥ നവോത്ഥാന നായകരെയും അവരുടെ സന്ദേശങ്ങളും ജനങ്ങളുടെ മുമ്പിലെത്തിക്കാൻ ബി.ജെ.പി സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു .

ബി.ജെ.പി ജില്ലാക്യാമ്പ് പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. ജില്ലാ പ്രസിഡന്റ് വി.കെ സജിവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, മേഖല പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ, കെ.നാരായണൻ, ജി.കാശിനാഥ് , എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ , കെ.കെ രജീഷ് എന്നിവർ പ്രസംഗിച്ചു.