വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷന്റെയും ക്യൂ ആർ കോഡ് പതിക്കലിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുഭിഷ അദ്ധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്യൂ ആർ കോഡ് പതിപ്പിച്ചുകൊണ്ടാണ് ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കെൽട്രോൺ ജില്ലാ കോർഡിനേറ്റർ വൈശാഖ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രജിത കൊളിയോട്ട, കെ.കെ.സിമി, വാർഡ് മെമ്പർമാരായ ഗോപാലൻ, വിദ്യാധരൻ, രാഗിണി, വി.ഇ.ഒ. ദയാകരൻ, ശുചിത്വമിഷൻ ആർ.പി.വൈഷ്ണവ്, മെഡിക്കൽ ഓഫീസർ ഡോ.ബിജനേഷ്, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ ഹരിതകർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു