lockel

ഫറോക്ക് : ഫറോക്ക് റെയിൽവേ സ്റ്റേഷൻ കവാടത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

സ്‌റ്റേഷൻ കവാടത്തിലെ താഴ്ന്ന ഭാഗം മണ്ണിട്ടുയർത്തി കോൺക്രീറ്റ് ചെയ്യുക, കവാടത്തിന്റെ ഇരുവശത്തും അഴുക്കു ചാൽ നിർമ്മിച്ച് റോഡിലെ ഡ്രെയിനേജിനോടു ബന്ധിപ്പിക്കുക തുടങ്ങിയ പണികളാണ് നടക്കുന്നത്. റെയിൽവേ സ്റ്റേഷൻ കവാടത്തിലെ താഴ്ന്ന ഭാഗങ്ങൾ റോഡിന്റെ നിലയിലേക്ക് ഉയരുന്നതോടെ വെള്ളക്കെട്ട് ഒഴിവാകും. വാഹന ഗതാഗതം തടസപ്പെടുത്താതെയാണ് നിർമ്മാണം നടത്തുന്നതെന്ന് കോൺട്രാക്ടർ പറഞ്ഞു. ഒന്നര മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റേഷൻ കവാടത്തിലെ വെള്ളക്കെട്ടിനെതിരെ ജനങ്ങളിൽ ശക്തമായ പരാതി ഉയർന്നിരുന്നു.