aiyf
aiyf

കോഴിക്കോട്: അന്ധവിശ്വാസ, അനാചാര വിരുദ്ധനിയമം പാസാക്കുക, നവോത്ഥാന നാടിനെ സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി എ.ഐ.വൈ.എഫ് ജാഗ്രതാ സദസ്‌ സംഘടിപ്പിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. ബിനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എ.ടി. റിയാസ് അഹമ്മദ്, ധനേഷ്‌ കാരയാട്, എൻ. അനുശ്രീ, സി.കെ.ബിജിത്ത്‌ലാൽ, അനു കൊമ്മേരി, അശ്വിൻ മനോജ് എന്നിവർ പ്രസംഗിച്ചു. കെ.സുജിത്ത്, ഇ.കെ. വിബീഷ്, ലിനീഷ് അരുവിക്കര, എ.ഷാജു, ജതേഷ്‌കുമാർ, അബിത പുന്നക്കോട്ട്, സി.പി.നൂഹ് എന്നിവർ നേതൃത്വം നൽകി.