3
വ്യാപാരി വ്യവസായി എകോപന സമിതി കുന്ദമംഗലം മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയുന്നു

മാവൂർ: വ്യാപാരം .സുരക്ഷ. ശാക്തീകരണം സംഘടനയിലൂടെ എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം മണ്ഡലം കൺവെൻഷൻ പെരുവയലിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. സി.കെ. സത്രേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി വാർഷിക റിപ്പോട്ട് അവതരിപ്പിച്ചു. മണ്ഡലം ട്രഷറർ മാമുക്കുട്ടി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ.തോമസ്, ജില്ലാ ട്രഷറർ വി.സുനിൽ കുമാർ, എ.വി.എം കബീർ, എം.ബാബുമോൻ, അമീർ മുഹമ്മദ് ഷാജി . റഫീക്ക് മാളിക, മനാഫ് കാപ്പാട്. ഇബ്രാഹിം ഹാജി, സലീം രാമനാട്ടുകര, എന്നിവർ പ്രസംഗിച്ചു . പുതിയ മണ്ഡലം പ്രസിഡണ്ടായി നാസർ മാവൂരാനെയും ജനറൽ സെക്രട്ടറിയായി പ്രസന്നകുമാറിനെയും ട്രഷററായി മാമുക്കുട്ടിയെയും തെരഞ്ഞെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി നാസർ മാവൂരാൻ സ്വാഗതം പറഞ്ഞു.