കോഴിക്കോട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സപ്ലൈകോ ജീവനക്കാർ സൂചനാ പണിമുടക്ക് സമരം നടത്തി. സപ്ലൈക്കോ കോഴിക്കോട്, കൊയിലാണ്ടി ഡിപ്പോകൾക്ക് മുമ്പിലാണ് സമരം നടന്നത്. കൊയിലാണ്ടി നടന്ന സമരം സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിജു പി. കെ, മുഹമ്മദ് ഷാഫി, അനൂപ് രാമചന്ദ്രൻ സംസാരിച്ചു. കോഴിക്കോട് നടന്ന സമരം ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി നവൽ കിഷോർ മിശ്ര അദ്ധ്യക്ഷത വഹിച്ചു. 2019 മുതൽ ലഭിക്കാനുള്ള സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം അടിയന്തരമായി നടപ്പിലാക്കുക, മെഡിസെപ് ആരോഗ്യ ഇൻഷൂറൻസ് സപ്ലൈകോ ജീവനക്കാർക്കും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക് സമരം നടത്തിയത്.