പയ്യോളി: രാജ്യസഭാംഗമായി തെരെഞ്ഞെടുത്ത ഒളിമ്പ്യൻ പി.ടി ഉഷ എം.പിക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ പൗരാവലിയുടെ സ്വീകരണം ഇന്ന് 4 മണിക്ക് പെരുമ ഓഡിറ്റോറിയത്തിൽ നടക്കും.
ചടങ്ങിൽ നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് പയ്യോളി പൗരാവലിക്ക് വേണ്ടി പി.ടി ഉഷ എം.പിയ്ക്ക് ഉപഹാരം നൽകും. ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ സീസൺ 2 വിജയി ശ്രീനന്ദ് വിനോദിനും ദേശീയ സോഫ്റ്റ് ബേസ്ബോൾ (ജൂനിയർ)ചാമ്പ്യൻഷിപ്പ് ഒന്നാംസ്ഥാനം നേടിയ കേരള ടീമംഗം പയ്യോളിക്കാരി ആൻസിയ ഷിനോയിക്കും പി.ടി ഉഷ എം.പി ഉപഹാരം നൽകും. എല്ലാ മേഖലയിൽ നിന്നുള്ളവരെയും പങ്കെടുപ്പിച്ച് പയ്യോളി ബസ് സ്റ്റാൻഡിൽ നിന്ന് പി.ടി ഉഷയെ സ്വീകരിച്ച് പെരുമ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചാനയിക്കും.