കോഴിക്കോട്: തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ നടത്തി വരുന്ന ലഹരി വിരുദ്ധ വാരാചാരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടന്ന പരിപാടി ജില്ലാ ലേബർ ഓഫീസർ വി. സബിഷ ഉദ്ഘാടനം ചെയ്തു. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ആർ. അജി ബോധവത്കരണ ക്ലാസെടുത്തു. ക്ലാസിനു ശേഷം അതിഥിതൊഴിലാളികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശത്തോടെ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. ജില്ലാ ലേബർ ഓഫീസർ സി.പി. ബബിത, അസിസ്റ്റന്റ് ലേബർ ഓഫീസർ സുരേഷ്, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് വൺ അജിത് കുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർ ഫസ്റ്റ് സർക്കിൾ എൽ.എൻ.അനൂജ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.