കക്കട്ടിൽ: 'മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും ' എന്ന സന്ദേശത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നാദാപുരം അഗ്നിശമന സേനയും സംയുക്തമായി വട്ടോളി ഗവ.യു.പി സ്കൂളിൽ ബോധവത്ക്കരണ ക്ലാസും മോക് ഡ്രില്ലും സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ്, സ്കൂൾ പ്രധാനാദ്ധ്യാപകൻ സുനി എന്നിവർ പ്രസംഗിച്ചു. ഫയർ ആൻഡ് റസ്ക്യു ഓഫീസർ സി.കെ. ഷൈജേഷ് ക്ലാസെടുത്തു. അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. അഗ്നിശമന സേന ഓഫീസർമാരായ മനോജ് എം.വൈഷ്ണവ് ജിത്ത്, സിവിൽ ഡിഫൻസ് വാർഡൻ എം.കെ.ശാലുവിന്റെ നേതൃത്വത്തിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു.