പേരാമ്പ്ര: കലാ-കായിക സാംസ്‌കാരിക പ്രവർത്തകനും ബ്രദേഴ്സ് കലാസമിതിയുടെ സ്ഥാപക അംഗവുമായിരുന്ന രവി അരീക്കലിന്റെ സ്മരണക്കായി ആവള ബ്രദേഴ്സ് കലാസമിതി ഏർപ്പെടുത്തിയ രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്‌കാരം നാടൻ പാട്ട് കലാകാരൻ റീജു ആവളക്ക്‌ അജയ്‌ ഗോപാൽ സമ്മാനിച്ചു. പ്രസിഡന്റ്‌ ടി.രജീഷ് അദ്ധ്യക്ഷത വഹിച്ചു. അജയ്‌ ആവള മുഖ്യപ്രഭാഷണം നടത്തി. ആദില നിബ്രാസ്, എം. എം രഘുനാഥ്, കെ. എം ബിജിഷ, വി. കെ നാരായണൻ, വിജയൻ ആവള, ജിജോയ് ആവള, കെ അപ്പുകുട്ടിമാസ്റ്റർ, കെ മൊയ്‌ദീൻ മാസ്റ്റർ, വിജീഷ് അവാമി, ഷൈമ സന്തോഷ്,റീജു ആവള എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതവും രജീഷ് കണ്ടോത്ത് നന്ദിയും പറഞ്ഞു.