1
സ്മാർട്ട് റെയിൽവേ സ്റ്റേഷനുമായി സിയ ഫാത്തിമയും മിഥിലാജ് ഷിഹാബും

കോഴിക്കോട്: സുരക്ഷിതമായി ട്രെയിനിൽ കയറാം ഈ സ്മാർട്ട് റെയിൽവേ സ്റ്റേഷനിലെത്തിയാൽ. റെയിൽ വേ പ്ലാറ്റ് ഫോമിനും ട്രെയിനിനുമിടയിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനായി സ്മാർട്ട് റെയിൽവേ സ്റ്റേഷനുമായെത്തിയത് വടകര എം.ജെ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ എ.സിയാ ഫാത്തിമയും മിഥിലാജ് ഷിഹാബും. അൾട്രാസോണിക് സെൻസറിന്റെ സഹായത്താൽ ട്രെയിൻ സാന്നിദ്ധ്യം തിരിച്ചറിയുകയും ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വിടവ് ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി യാത്രക്കാർക്ക് ഭയമില്ലാതെ ട്രെയിനിൽ കയറാൻ സാധിക്കും.