 
കോഴിക്കോട് : ചലച്ചിത്ര നടൻ ശങ്കർ എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ.ഇ.നാരായണൻകുട്ടി വാര്യർ ശങ്കറിനെ പെന്നാടയണിയിച്ച് ആദരിച്ചു. ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ സി.ഇ.ചാക്കുണ്ണി, എം.വി.ആർ കാൻസർ സെന്റർ ഡയറക്ടർ കെ.വി. മണികണ്ഠൻ, സി.ഇ.ഒ ഡോ.അനൂപ് നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു. കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ. ജയേന്ദ്രൻ സ്വാഗതവും എം.വി.ആർ കാൻസർ സെന്റർ ഡയറക്ടർ എൻ.സി അബൂബക്കർ നന്ദിയും പറഞ്ഞു.