news
കനത്ത മഴയിൽ സെന്റർമുക്ക് ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് തേങ്ങകൾ ഒഴുകി പോകുന്നു.

കുറ്റ്യാടി: ഇന്നലെ പെയ്ത കനത്ത മഴയിൽ പശുക്കടവ് സെന്റർ മുക്ക് ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മലയിൽ വത്സല, എക്കൽ പുതിയ വീട്ടിൽ നാണു, സെന്റർ മുക്കിലെ റഫീക്കലി തുടങ്ങിയവരുടെ വീടുകളാണ് വെള്ളത്തിലായത്. വണ്ണാത്തി ചിറയിലെ മൊയ്തുവിന്റെ നാനൂറിലധികം തേങ്ങകൾ ഒഴുകി പോയി. അപകട ഭീഷണിയിലായ വീടുകൾ നാട്ടുകാർ ശ്രമദാനം നടത്തി വാസയോഗ്യമാക്കി.