fest
അ​ഗ്രി​ക​ൾ​ച്ച​ർ​ ​ഡ്രോ​ണു​മാ​യിഐ.​എ​ച്ച്.​ആ​ർ.​ഡി​ ​സ്കൂ​ളി​ലെ​ ​ഇ​ര​ട്ട​ ​സ​ഹോ​ദ​ര​ൻ​മാ​രാ​യ​ ​ദേ​വാം​ഗും​ ​ദേ​വ​ജും

ബാലുശ്ശേരി: കുറഞ്ഞ നേരംകൊണ്ട് കൂടുതൽ കൃഷിയിടങ്ങളിൽ വളപ്രയാഗം ചെയ്യാൻ കഴിയുന്ന അഗ്രികൾച്ചർ ഡ്രോണുമായി ഇരട്ട സഹോദരൻമാർ. ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ദേവാംഗും ദേവജുമാണ് ശാസ്ത്ര മുന്നേറ്റത്തിനൊരു വർക്കിംഗ് മോഡലുമായി കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ശാസ്ത്ര മേളയിൽ എത്തിയിരിക്കുന്നത്.

10 മിനുട്ട് കൊണ്ട് 500 മി.ലിറ്റർ ദ്രാവകവുമായി ഒരു കിലോമീറ്റർ ദൂരം വരെ പറക്കാൻ കഴിവുണ്ട് ഈ കൊച്ച് ഡ്രോണിന്. കുറച്ച് കൂടി കപ്പാസിറ്റിയുള്ള മോട്ടോർ ഘടിപ്പിച്ചാൽ വളത്തിന്റെ അളവ് കൂട്ടാൻ കഴിയും. സ്വന്തമായി യൂട്യൂബ് ചാനലുള്ള ദേവാംഗും ദേവജും അതിൽ നിന്ന് കിട്ടിയ വരുമാനം ഉപയോഗിച്ചാണ് രണ്ടാഴ്ച കൊണ്ട് ഡ്രോൺ തയ്യാറാക്കിയത്. അലുമിനിയം ഫ്രെയി‌മും നാലു മോട്ടോറുകളും ലായനി നിറയ്ക്കാനുള്ള ബോക്സും ചേരുന്നതാണ് ഡ്രോൺ. കർഷകർക്ക്‌ താഴെ നിന്ന്‌ റിമോട്ട്‌ കൺട്രോളിൽ ഇവയെ നിയന്ത്രിക്കാം. കൊവിഡ് കാലത്ത് ഹാൻഡ് സാനിറ്റെസർ ഡിസ്പെൻസർ , ഇൻക്യുബേറ്റർ, പവർ ബാങ്ക് എന്നിവയും ഈ കുട്ടി ശാസ്ത്ര‌ജ്ഞർ നിർമിച്ചിട്ടുണ്ട്. ബേപ്പൂർ വെള്ളപ്പാലി സ്വദേശികളാണ്.

സാമൂഹ്യശാസ്ത്രം

ഒന്നാം സ്ഥാനം- പേരാമ്പ്ര ( 128)

രണ്ടാം സ്ഥാനം- വടകരയും(118)

മൂന്നാം സ്ഥാനം - കുന്നുമ്മൽ (113 )

പ്രവൃത്തി പരിചയം

ഒന്നാം സ്ഥാനം- മുക്കം ഉപജില്ല- (581)

രണ്ടാം സ്ഥാനം -കോഴിക്കോട് സിറ്റി( 569.)
മൂന്നാം സ്ഥാനം - കുന്നുമ്മൽ (475)

ഐടി

ഒന്നാം സ്ഥാനം- മുക്കം ഉപജില്(96)

രണ്ടാം സ്ഥാനം-കൊടുവള്ളി( 77)

മൂന്നാം സ്ഥാനം-കോഴിക്കോട് സിറ്റി(75 )

സയൻസ്

ഒന്നാം സ്ഥാനം-വടകര(104 )

രണ്ടാം സ്ഥാനം-പേരാമ്പ്ര( 102 )

മൂന്നാം സ്ഥാനം- തോടന്നൂർ( 83)

ഗണിതം

ഒന്നാം സ്ഥാനം- കൊടുവള്ളി ( 210)

രണ്ടാം സ്ഥാനം- തോടന്നൂർ ( 204)

മൂന്നാം സ്ഥാനം- പേരാമ്പ്ര (197)