തിരുവമ്പാടി: എം.എൽ.എ ഫണ്ട് 40 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന തിരുവമ്പാടി കൃഷിഭവൻ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ, അംഗങ്ങളായ ബിന്ദു, കെ.എം. മുഹമ്മദാലി, കെ. ഡി.ആന്റണി, കെ.എം. ബേബി, റംല ചോലക്കൽ, അപ്പു കോട്ടയിൽ, ലിസി മാളിയേക്കൽ, ഷൈനി ബെന്നി, ലിസി സണ്ണി, ഷൗക്കത്തലി, കൃഷി ഓഫീസർ എ.ഒ. ഫാസിൽ എന്നിവർ പങ്കെടുത്തു.