 
ബാലുശ്ശേരി: വെള്ളമില്ലെങ്കിൽ ചെടി ഉണങ്ങിപ്പോകുമെന്ന പേടി വേണ്ട. സ്മാർട്ട് ഇറിഗേഷൻ സിസ്റ്റവുമായി വടകര ജെ.എൻ.എം ഹയർസെക്കൻഡറിയിലെ ഗോഗുൽ എസ് കൃഷ്ണയും ഉജ്വൽ പ്രേമും കൂടെയുണ്ട്. മണ്ണിൽ ജലാംശം കുറയുമ്പോൾ ചെടിച്ചട്ടിയിൽ ഘടിപ്പിച്ച സോയിൽ മോയ്സ്ചർ സെൻസർ ഡിക്ടെറ്റ് ചെയ്യുകയും തെട്ടടുത്ത ഇറിഗേഷൻ സിസ്റ്റത്തിലേക്ക് സിഗ്നൽ കെെമാറുകയും ചെയ്യും. ഇതിൽ നിന്ന് മോട്ടോറിലേക്ക് നിർദ്ദേശം വരുകയും മോട്ടോർ നിശ്ചിത സമയം വെള്ളം പമ്പ് ചെയ്യുകയും ചെയ്യും. ആവശ്യം കഴിയുമ്പോൾ സിസ്റ്റം ഓഫാവുകയും ചെയ്യും. വിശാലമായ പാടശേഖരങ്ങളിൽ ഇവ ഉപകാരപ്രദമാണെന്നാണ് ഇവർ പറയുന്നത്.