police
വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മൃതി ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ റൂറൽ എസ്.പി കറുപ്പ സാമി ഐ.പി.എസ് പുഷ്പ ചക്രമർപ്പിക്കുന്നു.

വ​ട​ക​ര​:​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ ​സേ​നാം​ഗ​ങ്ങ​ളു​ടെ​ ​സ്മ​ര​ണ​ ​പു​തു​ക്കി​ ​പൊ​ലീ​സ്.​ ​സ്മൃ​തി​ ​ദി​ന​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സ്മൃ​തി​ദി​ന​ ​പ​രേ​ഡും​ ​ര​ക്ത​ദാ​ന​ ​ക്യാ​മ്പും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​കീ​ഴ​രി​യൂ​ർ​ ​പൊ​ലീ​സ് ​ഡി.​എ​ച്ച്.​ക്യൂ​ ​പ​രേ​ഡ് ​ഗ്രൗ​ണ്ടി​ൽ​ ​ന​ട​ന്ന​ ​സ്മൃ​തി​ ​ദി​ന​പ​രേ​ഡി​ൽ​ ​ജി​ല്ലാ​ ​പോ​ലീ​സ് ​മേ​ധാ​വി​ ​ആ​ർ.​ ​ക​റു​പ്പ​സാ​മി​ ​സ്മൃ​തി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​പു​ഷ്പ​ച​കം​ ​അ​ർ​പ്പി​ച്ചു​. കോ​ഴി​ക്കോ​ട് ​ഗ​വ.​വു​മ​ൺ​ ​ആ​ൻ​ഡ് ​ചൈ​ൽ​ഡ് ​ആ​ശു​പ​ത്രി​യു​മാ​യി​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​ര​ക്ത​ദാ​ന​ ​ക്യാ​മ്പി​ൽ​ 60​ ​ഓ​ളം​ ​സേ​നാം​ഗ​ങ്ങ​ൾ​ ​പ​ങ്കാ​ളി​ക​ളാ​യി.
ര​ക്ത​ദാ​ന​ക്യാ​മ്പ് ​ഡി.​പി.​സി​ ​ആ​ർ.​ ​ക​റു​പ്പ​സാ​മി​ ​​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​ .​ ​അ​ഡീ​ഷ​ണ​ൽ​ ​എ​സ്.​പി​ ​പ്ര​ദീ​പ് ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡി.​സി.​ബി​ ​ഹ​രി​ദാ​സ​ൻ​ ,​ ​കെ.​പി.​എ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഭി​ജി​ത്ത്,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​അ​ഫ്സ​ൽ​ ,​ ​ഗ​ഫൂ​ർ​ ​സി,​ ​ര​ജീ​ഷ് ​ചേ​മേ​രി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ 31​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​സ്മൃ​തി​ ​ദി​നാ​ച​ര​ണ​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​എ​സ്.​പി.​സി​ ​കാ​ഡ​റ്റു​ക​ൾ​ക്കാ​യി​ ​പൊ​ലീ​സ് ​ക്യാ​മ്പി​ൽ​ ​ഇ​ന്ന് ​ആ​യു​ധ​ ​പ്ര​ദ​ർ​ശ​നം​ ​ന​ട​ക്കും.​ 25​ ​ന് ​ഒ​ളി​മ്പ്യ​ൻ​ ​നോ​ഹ​ ​നി​ർ​മ്മ​ൽ​ ​ടോം​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​മി​നി​മാ​ര​ത്തോ​ണും​ ​വി​വി​ധ​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളും​ ​സം​ഘ​ടി​പ്പി​ക്കു​ം.