വടകര: ഫിഷറീസ് വകുപ്പും സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) കോഴിക്കോടും സംയുക്തമായി നടത്തുന്ന ലഹരിമുക്ത കേരളം ലഹരി വിമുക്ത പ്രചാരണ പരിപാടിയോടനുബന്ധിച്ച് പുറങ്കര മുതൽ സാൻഡ് ബാങ്ക്സ് ബീച്ച് വരെ ബാൻഡ് മേളവും തീരദേശ നടത്തവും സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പ് ജീവനക്കാർ, കോസ്റ്റൽ പൊലീസ്, എക്സൈസ് വകുപ്പ്, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായ സമാപനം വടകര സാൻഡ് ബാങ്ക്സിൽ നടന്നു. ബീച്ചിൽ ദീപംകൊളുത്തി ലഹരി മുക്ത പ്രതിജ്ഞ ചൊല്ലി. കോസ്റ്റൽ പൊലീസ് എ.എസ്.ഐ പ്രശാന്ത് പി.വി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ദിൽന, അനിൽകുമാർ, ബാബു, മോനിഷ് കിഷോർ, നവനീത്, എന്നിവർ പങ്കെടുത്തു.