വടകര: കെ.കെ.രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ആഭിമുഖ്യത്തിൽ ഒഞ്ചിയം പഞ്ചായത്തിലെ സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ചേർന്നു. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്തിലെ സ്‌കൂളുകളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി നവം.19ന് ബോധവത്കരണ ശില്പശാല നടത്തും. വൈബ് ജനറൽ കൺവീനർ ഡോ.ശശികുമാർ പുറമേരി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, വൈബ് കോ ഓർഡിനേറ്റർ എം.എൻ.പ്രമോദ്, രതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.