tttttt
വേൾഡ് ഫൂട്ട്‌വോളിബോൾ ചാമ്പ്യൻഷിപ്പ് ലോഗോ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ.ഷാജിക്ക് നൽകി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: വേൾഡ് ഫൂട്ട്‌വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ ലോഗോ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ.ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ഇന്റർനാഷണൽ ഫൂട്ട്‌വോളി ഫെഡറേഷന്റെയും ഏഷ്യൻ ഫൂട്ട് വോളി ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ ഫൂട്ട്‌വോളി ഫെഡറേഷന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 2023 ഫെബ്രുവരി 23 മുതൽ 27 വരെ കോഴിക്കോട് ബീച്ചിലാണ് മത്സരം. അമേരിക്ക, ജർമ്മനി, ബ്രസീൽ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള പുരുഷ, വനിതാ മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.

കളക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ ഡോ.എൻ.തേജ്‌ലോഹിത് റെഡ്ഢി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, കേരള സ്‌പോർട്‌സ് കൗൺസിൽ മെമ്പർ ടി.എം.അബ്ദുറഹിമാൻ, സംഘാടകസമിതി ട്രഷറർ കെ.വി അബ്ദുൽ മജീദ്, ഡോ.അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു. ഫൂട്ട്‌വോളി അസോസിയേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി എ.കെ മുഹമ്മദ് അഷറഫ് സ്വാഗതവും കോ ഓർഡിനേറ്റർ അബ്ദുല്ല മാളിയേക്കൽ നന്ദിയും പറഞ്ഞു.