കുറ്റ്യാടി: കുറ്റ്യാടി ടൗൺ നവീകരണത്തിന്റെ ഭാഗമായി ഓവുചാൽ നടപ്പാത നിർമാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചൂണ്ടയിടൽ സമരം. വയനാട് റോഡിലെ 400 മീറ്റർ ഓവുചാൽ നടപ്പാതയുടെ നിർമാണം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായിട്ടും പ്രവൃത്തി ഇഴയുകയാണ്. ചെറിയ മഴ പെയ്താൽ പോലും തൊട്ടിൽപാലം റോഡ് വെള്ളത്തിലാവുന്ന സ്ഥിതിയാണ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.പി.അബ്ദുൾ മജീദ്, പി.പി.ആലിക്കുട്ടി, സി.കെ.രാമചന്ദ്രൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, കാവിൽ കുഞ്ഞബ്ദുള്ള, ചാരുമ്മൽ കുഞ്ഞബ്ദുള്ള, മംഗലശ്ശേരി ബാലകൃഷ്ണൻ, കെ.ഷാജു, ലീബ സുനിൽ, എ.ടി.ഗീത, ഹാഷിം നമ്പാട്ടിൽ, തെരുവത്ത് കേളോത്ത് അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.