photo
ബാലുശ്ശേരി ബസ്‌സ്റ്റാൻഡിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന ഭാഗത്ത് ബാലുശ്ശേരി സർവോദയം ട്രസ്റ്റ് പ്രവർത്തകരായ ഭരതൻ പുത്തൂർ വട്ടവും മനോജ് കുന്നോത്തും വടംകെട്ടി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് പരന്നൊഴുകുന്നു. യാത്രക്കാർ കാര്യമറിയാതെ മാലിന്യത്തിൽ ചവിട്ടിയാണ് ബസിൽ കയറുന്നതും സ്റ്റാൻഡിലൂടെ നടക്കുന്നതും. അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലാത്തതിനാൽ ബാലുശ്ശേരി സർവോദയം ട്രസ്റ്റ് പ്രവർത്തകരായ ഭരതൻ പുത്തൂർവട്ടവും മനോജ് കുന്നോത്തും ചേർന്ന് മലിന ജലം കെട്ടിക്കിടക്കുന്ന സ്ഥലം വടം കെട്ടിത്തിരിച്ച് ബോർഡ് വെച്ചിരിക്കുകയാണ്.