നാദാപുരം: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാദാപുരം ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ആരോഗ്യ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.മെമ്പർ അബ്ബാസ് കണേക്കൽ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ആയുഷ് മെഡിക്കൽ ഓഫീസർ ഡോ: എം. കെ. മുംതാസ് പരിപാടിക്ക് നേതൃത്വം നൽകി .

പി.ടി. എ.പ്രസിഡണ്ട് എം.വി.കൃഷ്ണൻ സ്വാഗതവും ബഡ്സ് സ്കൂൾ അദ്ധ്യാപിക ആയിഷ നന്ദിയും പറഞ്ഞു .