news
കുറ്റ്യാടി സാംസ്കാരിക നിലയം ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധസദസ് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ലഹരിക്കെതിരെയുളള പ്രവർത്തനങ്ങൾ തുടർ പ്രവർത്തനങ്ങളായി മാറ്റണമെന്ന് കുറ്റ്യാടി എം.എൽ.എ കെ പി കുഞ്ഞമ്മത് കുട്ടി അഭിപ്രായപ്പെട്ടു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സാംസ്കാരികനിലയം ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡംഗം എ.സി അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.എം.ഷൈലേഷ് കുമാർ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് , സി.എൻ ബാലകൃഷ്ണൻ, സി.വി മൊയ്തു, എൻ.കെ.സ്മൃതി, ബിജു വളയന്നൂർ, പി.സുബൈർ, ചന്ദ്രമോഹൻ ,പി.പി ആലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.