താമരശ്ശേരി: അദ്ധ്യാപകനും നാലു പതിറ്റാണ്ടിലേറെ കാലം താമരശ്ശേരി പബ്ലിക് ലൈബ്രറിയുടെ അമരക്കാരനുമായിരുന്ന പി.കെ.ജി വാര്യരുടെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് താമരശ്ശേരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം നടത്തി. പന്നൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ കെ.തേജാലക്ഷ്മി ഒന്നാംസ്ഥാനവും വേളംകോട് സെയിന്റ്‌ ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദിയബാബു രണ്ടാം സ്ഥാനവും നേടി. 28ന് വൈകീട്ട് നാലിന് ലൈബ്രറി ഹാളിൽ നടക്കുന്ന പി.കെ.ജി വാര്യർ അനുസ്മരണ സമ്മേളനത്തിൽ സമ്മാനം വിതരണം ചെയ്യും. ശ്രീജിത്ത് കെവാര്യർ അനുസ്മരണ പ്രഭാഷണം നടത്തും.